ലബനൻ വീണ്ടും യുദ്ധമുനയിൽ! ആക്രമണവുമായി ഇസ്രയേൽ

lebanon

റോക്കറ്റ് ആക്രമണത്തിന് മറുപടിയായി തെക്കൻ ലെബനനിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങൾ നടത്തി ഇസ്രയേൽ. ഗാസ മുനമ്പിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ലബനനും ഇസ്രയേൽ മറുപടി നൽകിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം.

അതേസമയം വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ട അഞ്ച് റോക്കറ്റുകളുടെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും. ആക്രമണത്തിന് “കടുത്ത പ്രതികരണം” നൽകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്.

അതിനിടെ ലെബനനെ അസ്ഥിരപ്പെടുത്താനും വീണ്ടും അക്രമം ആളിക്കത്തിക്കാനും ഉള്ള “ശ്രമങ്ങളെ” ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ അപലപിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.”തെക്കൻ മേഖലയിൽ ഇന്ന് സംഭവിച്ചതും ഫെബ്രുവരി 18 മുതൽ അവിടെ തുടരുന്നതും ലെബനനെതിരെയുള്ള നിരന്തരമായ ആക്രമണവും ലെബനൻ ജനത ഏകകണ്ഠമായി അംഗീകരിച്ച രക്ഷാപ്രവർത്തന പദ്ധതിക്ക് ഒരു തിരിച്ചടിയുമാണ് എന്നാണ് പ്രസിഡൻ്റ് പ്രതികരിച്ചത്.തെക്കൻ ലെബനനിലെ “എല്ലാ പ്രസക്ത സേനകളും” സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമണം കൂടുതൽ വഷളാകുന്നത് തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും ഔൺ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News