
ഇറാൻ്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (ഐ ആർ ജി സി) മുതിര്‍ന്ന കമാന്‍ഡർ അമിന്‍ പൗര്‍ ജോദ്ഖിയെയും ഇറാന്റെ ഖുദ്‌സ് ഫോഴ്സിലെ പലസ്തീന്‍ കോര്‍പ്‌സിന്റെ കമാന്‍ഡറായ സയീദ് ഇസാദിയെയുമാണ് വധിച്ചത്.
റെവല്യൂഷണറി ഗാര്‍ഡിലെ രണ്ടാമത്തെ ഡ്രോൺ ബ്രിഗേഡിന്റെ ഉത്തരവാദിത്തം അമിന്‍ പൗര്‍ ജോദ്ഖിക്കായിരുന്നു. ജൂണ്‍ 13-ന് ഇസ്രായേല്‍ നടത്തിയ ആദ്യ ആക്രമണത്തിൽ ഈ യൂണിറ്റിലെ മുതിര്‍ന്ന കമാന്‍ഡർ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം, ജോദ്ഖിക്കായിരുന്നു ചുമതലയെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാന്റെ ഡ്രോണുകള്‍ വലിയ തിരിച്ചടിയാണ് ഇസ്രയേലിന് നേരിടുന്നത്.
Read Also: ഇറാൻ്റെ ആണവകേന്ദ്രമുള്ള ഇസ്ഫഹാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ആണവ വസ്തുക്കൾ മാറ്റിയതായി റിപ്പോർട്ട്
ഇറാന്റെ ഖുദ്‌സ് ഫോഴ്സിലെ പലസ്തീന്‍ കോര്‍പ്‌സിന്റെ കമാന്‍ഡറായ സയീദ് ഇസാദി ഖുമിൽ വെച്ചാണ് കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് അറിയിച്ചത്. ടെഹ്റാനില്‍ നിന്ന് 140 കിലോമീറ്റര്‍ തെക്ക് ആണ് ഖും നഗരം. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഹമാസിന് ധനസഹായവും ആയുധവും നല്‍കിയത് പലസ്തീൻ കോർപ്സ് ആണെന്നും കാറ്റ്‌സ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here