അക്രമത്തിന് അറുതിയില്ല; ഗാസയിൽ കനത്ത ബോംബാക്രമണം, മരണസംഖ്യ ഉയരുന്നു

ഗാസയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം കടുക്കുന്നു. യുദ്ധത്തില്‍ മരണം 4200 കടന്നതായി റിപ്പോർട്ടുകൾ. അഭയാര്‍ത്ഥി ക്യാമ്പിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു.

ALSO READ: ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി; സംഘത്തിൽ 11 മലയാളികളും

മാ​നു​ഷി​ക സ​ഹാ​യത്തിനുള്ള സമയം പോ​ലും ന​ൽ​കാ​തെ​യാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഗാസ ചീ​ന്തി​ലെ വ​ലി​യ ​കെ​ട്ടി​ട​ങ്ങ​ളും സാധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വർഷിച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്. ഇതിനോടകം തന്നെ 3,40,000 പ​ല​സ്തീ​ൻ​കാ​ർ കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട​താ​യാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. തട​വി​ലാ​ക്കി​യ മു​ഴു​വ​ൻ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ ഗാസയ്​ക്ക് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇ​സ്ര​യേ​ൽ.

ALSO READ: ഒറ്റക്കൈകൊണ്ട് സ്നേഹത്തിൽ പൊതിഞ്ഞ കുഞ്ഞുടുപ്പ് തുന്നി കുഞ്ഞു ചേട്ടൻ; അനിയത്തികുട്ടിക്ക് ചേട്ടന്റെ സമ്മാനം; വീഡിയോ

ഇസ്രയേലിന് സൈനികസഹായം നല്‍കാന്‍ തയ്യാറാകുന്ന പാശ്ചാത്യരാജ്യങ്ങള്‍ പലസ്തീനികളെ കൊലപ്പെടുത്തുന്നതില്‍ പങ്കാളികളാവുകയാണെന്നാണ് ഹമാസിന്‍റെ ആരോപണം. നിലവില്‍ ഗാസയിലെ ജനങ്ങള്‍ക്ക് അഭയം തേടാന്‍ സുരക്ഷിതമായ ഒരിടമില്ലാത്ത അവസ്ഥയാണ്. രണ്ട് ദശലക്ഷത്തിധികം പൗരന്‍മാര്‍ക്കെതിരെ വംശഹത്യ നടത്തണമെന്നാണ് ഇസ്രയേല്‍ സേന അവരുടെ സൈന്യത്തിന് നല്‍കുന്ന നിര്‍ദ്ധേശം. കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നിട്ടും ഗാസയിൽ കനത്ത ബോംബാക്രമണം തുടരുകയാണ്. അതേസമയം യു എന്‍ രക്ഷാസമിതിയോഗം ഇന്ന് ചേരാനും തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News