
പലസ്തീന്‍ സന്ദര്‍ശിക്കാനെത്തിയ രണ്ട് ബ്രിട്ടീഷ് വനിതാ എം പിമാര്‍ക്ക് ഇസ്രയേല്‍ പ്രവേശനം നിഷേധിച്ചു. യു കെയിലെ ലേബര്‍ എം പിമാരായ അബ്തിസാം മുഹമ്മദിനും യുവാന്‍ യാങ്ങിനുമാണ് പ്രവേശനം നിഷേധിച്ചത്. ഇസ്രായേലിനെതിരെ വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കാനാണ് ഇവര്‍ എത്തിയെന്ന ആരോപണം ഉന്നയിച്ചാണ് ഇസ്രയേല്‍ നടപടി.
ഏര്‍ലി ആന്‍ഡ് വുഡ്‌ലിയെ പ്രതിനിധീകരിക്കുന്ന എം പിയാണ് യാങ്. ഷെഫീല്‍ഡ് സെന്‍ട്രലിന്റെ എം പിയാണ് അബ്തിസാം മുഹമ്മദ്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവര്‍ ലണ്ടനില്‍ നിന്നും ഇസ്രയേലിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഇസ്രയേല്‍ വിരുദ്ധത പ്രചരിപ്പിക്കാനും യു കെ പദ്ധതിയിട്ടിട്ടുണ്ടെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also: മനുഷ്യത്വരഹിത നടപടികളിൽ വീർപ്പുമുട്ടി: ട്രംപിനെതിരെ തെരുവിലിറങ്ങി ജനം; യുഎസിൽ വൻ പ്രതിഷേധം
തുടര്‍ന്ന് രാജ്യത്തേക്ക് കടക്കാനുള്ള അനുമതി നിഷേധിച്ച് പറഞ്ഞുവിടുകയും ചെയ്തു. ഇസ്രായേലിന്റെ ഈ നടപടിയെ വിമര്‍ശിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ഇസ്രയേലിന്റെ നടപടി അസ്വീകാര്യവും വളരെയധികം ആശങ്കാജനകവുമാണെന്ന് ലാമി പറഞ്ഞു. പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം ചെയ്ത വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു എം പിമാര്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here