വെസ്ററ് ബാങ്കിലെത്തിയ നിരീക്ഷക രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിനു നേരെ വെടിയുതിർത്ത് ഇസ്രയേൽ സേന

Israel Attack Diplomats

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കാനെത്തിയ നയതന്ത്ര പ്രതിനിധികൾക്ക് നേരെയാണ് ഇസ്രയേൽ പ്രതിരോധ സേന വെടിയുതിർത്തത്. ​പലസ്തീനിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിന്റെ ദുരന്തഫലങ്ങൾ കാണാനെത്തിയ പ്രതിനിധി സംഘത്തിനു നേരെയാണ് വെടുയുതിർത്തത്.

ജെനിൻ ക്യാമ്പിലും വെസ്റ്റ് ബാങ്കിലെ മറ്റു സ്ഥലങ്ങളിലും ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളെ കുറിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ്. 20 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ എത്തിയത്.

Also Read: ഓ​പ്പറേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് വിശദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ഇന്ന് യുഎ​ഇ​യി​ലെ​ത്തും

നയതന്ത്രജ്ഞ സംഘത്തോടൊപ്പം പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യുഎൻ ഏജൻസിയായ UNRWA യിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകളായിരുന്നു നയതന്ത്ര സംഘത്തിലുണ്ടായിരുന്നത്.

എന്നാൽ മുമ്പ് സമ്മതിച്ച പാതയിൽ നിന്ന് വിദേശ നയതന്ത്രജ്ഞർ വ്യതിചലിച്ചതിനാലാണ് സൈനികർ മുന്നറിയിപ്പ് എന്ന നിലയിൽ വെടിഉതിർത്തതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

Also Read: ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യത ! ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് ഇങ്ങനെ

ജെനിൻ ക്യാമ്പ് സന്ദർശിക്കാനെത്തിയ നയതന്ത്ര പ്രതിനിധികൾ വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉച്ചത്തിലുള്ള വെടിയൊച്ചകൾ മുഴങ്ങുന്നതും കേൾക്കാം. ഇസ്രായേലി സൈനിക യൂണിഫോമിലുള്ള രണ്ട് പേർ തോക്കു ചൂണ്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി രാജ്യങ്ങൾ‌ രം​ഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News