
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ അഞ്ചാം ഘട്ട ബന്ദി- തടവുകാരുടെ കൈമാറ്റം പൂർത്തിയായി. 183 പലസ്തീനികളെ ഇസ്രയേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചപ്പോൾ മൂന്ന് ബന്ദികളെ ഗാസയില്‍ നിന്ന് വിട്ടയച്ചു.
മോചിപ്പിച്ച ഏഴ് പലസ്തീനികളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇസ്രയേലി ജയിലുകളിലെ ഭയാനക അവസ്ഥയെക്കുറിച്ച് തടവുകാർ വിവരിച്ചു. ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട പലസ്തീനികളെ സാവധാനം കൊല്ലുകയാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു നയമായി ഇസ്രയേല്‍ സ്വീകരിച്ചുവെന്നും ആരോപിച്ചു. ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാനും ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിൽ നിന്ന് പിൻവാങ്ങരുതെന്ന് മോചിതനായ ഇസ്രയേലി ബന്ദി നെതന്യാഹു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Read Also: കോംഗോയിൽ ജയിൽ ചാടിയ പുരുഷന്മാർ 160 സ്ത്രീ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീയിട്ട് കൊന്നു
അതേസമയം, യുഎസ് ഇസ്രയേലിന് കൂടുതൽ ആയുധങ്ങൾ നൽകും. 660 മില്യണ്‍ ഡോളറിന്റെ ഹെല്‍ഫയര്‍ മിസൈലുകള്‍, 6.75 ബില്യണ്‍ ഡോളറിന്റെ ബോംബുകള്‍, ഗൈഡന്‍സ് കിറ്റുകള്‍, ഫ്യൂസുകള്‍ എന്നിവ ഇസ്രായേലിന് വില്‍ക്കാന്‍ യുഎസ് വിദേശകാര്യ വകുപ്പ് തീരുമാനിച്ചു. ഇതിനുള്ള ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here