ഓപ്പറേഷൻ അജയ്: അഞ്ചാമത് വിമാനം എത്തി, സംഘത്തിൽ 22 മലയാളികൾ

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള അഞ്ചാമത് വിവിമാനം രാത്രി 10.48 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യാത്ര സംഘത്തിൽ 22 പേർ മലയാളികളാണ്.

ALSO READ: സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രൻ

അതേസമയം, ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ എന്ന് പാലസ്തീന്‍ ആരോപിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News