പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ 585 പേര്‍ കൊല്ലപ്പെട്ടു. ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സയണിസ്റ്റ് ഭരണകൂടത്തിന് മാപ്പില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി.

ALSO READ: ‘ആര്‍ എസ് എസുമായി സി പി ഐ എം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല’; ആർ എസ് എസുമായി സഖ്യം ഉണ്ടാക്കിയത് യു ഡി എഫെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

പശ്ചിമേഷ്യയില്‍ ആറാം ദിവസവും സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 585 പേര്‍ കൊല്ലപ്പെട്ടു. 239 ഇറാനികളും 126 സൈനീകരുമാണ് കൊല്ലപ്പെട്ടത്. ഒരു ദിവസത്തിനിടെ 300ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ടവരില്‍ 70 ഓളം പേര്‍ കുട്ടികളും സ്ത്രീകളുമാണെന്നുമാണ് റിപ്പോര്‍ട്ട് . ആക്രമണത്തില്‍ 1,326 പേര്‍ക്ക് പരുക്കേറ്റു. ഇറാനിലെ ഖോജിര്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. ഇറാന്റെ ഇമാം ഹുസൈന്‍ സര്‍വ്വകലാശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. തബ് രിസ് മേഖലയില്‍ 35 യുദ്ധവിമാനങ്ങള്‍ ഇസ്രയേല്‍ വെടിവെച്ചിട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ സൈണസ്റ്റ് ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ഖമനേയി വ്യക്തമാക്കി.

ALSO READ: ‘സി പി ഐ എമ്മിന് കോണ്‍ഗ്രസിന്റെ ഓഫീസ് വേണ്ട’; പിടിച്ചെടുക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും ഇ എന്‍ സുരേഷ് ബാബു

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിന് നേരെ ഹൈപ്പര്‍സോണിക് ഫത്താ-വണ്‍ മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ ജനവാസ മേഖലകള്‍ ഇറാന്‍ ആക്രമിച്ചു. ഈ മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനവും ഇറാന്‍ ആക്രമിച്ചു. നതാന്‍സിലെ ആണവ ഊര്‍ജ കേന്ദ്രവും തകര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ജറുസലേമിലെ യുഎസ് എംബസി അടച്ചു. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക യുദ്ധ വിമാനങ്ങളും വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന് നല്‍കും. അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളുടെ രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഇറാനെ പിന്തുണച്ച് പ്രമേയത്തില്‍ ഒപ്പിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News