
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുമായുള്ള കൂടുതല്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും. ഇന്നലെ രണ്ട് വിമാനങ്ങളിലായി 600 ഓളം പേരെയാണ് തിരിച്ചെത്തിച്ചത്. നിലവില്‍ 1700 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ മലയാളികളും ഉടന്‍ ഇന്ത്യയില്‍ എത്തും.ഇസ്രയേലില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളും ആരംഭിച്ചു. ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യം ഊർജിതമാക്കിയിരിക്കുകയാണ് വിദേശ കാര്യാ മന്ത്രാലയം. സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ദില്ലി കേരളഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.
Also Read : ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും ആറാം വിമാനം ദില്ലിയിലെത്തി; മടങ്ങി വന്നത് 312 ഇന്ത്യക്കാർ
നേപ്പാള്‍, ശ്രീലങ്ക സര്‍ക്കാരുകളുടെ അഭ്യര്‍ഥനമാനിച്ച് ഇരു രാജ്യങ്ങളില്‍നിന്നുള്ളവരെയും ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമാക്കുമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇറാന് പുറമെ, ഇസ്രയേലില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കാനുളള നീക്കവും വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.
തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ റോഡ് മാര്‍ഗ്ഗം ജോര്‍ദാനിലെത്തിച്ച് അമ്മാന്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കാനാണ് നീക്കം. ഇറാന്‍ വ്യോമപാത തുറന്നുകൊടുത്തതാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സുഗമമായി മുന്നോട്ടു പോകാന്‍ സഹായകരമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here