അയൺ ഡോം തകർന്നു: പശ്‌ചിമേഷ്യയെ യുദ്ധഭീതിയിലാഴ്‌ത്തിയ ഇസ്രയേലിന്റെ നടപടിക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ

Israel-Iran conflict

പശ്‌ചിമേഷ്യയെ യുദ്ധഭീതിയിലാഴ്‌ത്തിയ ഇസ്രയേലിന്റെ നടപടിക്ക് കനത്ത തിരിച്ചടിയുമായി ഇറാൻ. ഇസ്രയേലിന്റെ പുകൾപെറ്റ മിസൈൽ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് നൂറുകണക്കിന്‌ മിസൈലുകളും ഡ്രോണുകളും ഇസ്രയേലില്‍ കടുത്ത പ്രഹരമേൽപ്പിച്ചു.

ഇറാന്റെ പ്രത്യാക്രമണത്തിൽ മൂന്ന്‌ പേർ കൊല്ലപ്പെട്ടതായും നിരവധി സൈനികർ ഉൾപ്പെടെ നൂറോളം പേർക്ക്‌ പരുക്കേറ്റതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.

Also Read: പശ്ചിമേഷ്യയിലുടനീളം അശാന്തി പടർത്തുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിലും പ്രധാന നഗരങ്ങളിലും കനത്ത നാശനഷ്‌ടമുണ്ടായി. കൂടാതെ ഇസ്രയേലിന്റെ രണ്ട് എഫ്–35 യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകമെമ്പാടും ഉയരുന്നുത്. ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധമുയർന്നു. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ്‌ സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്നും വിഷയത്തിൽ മാർപാപ്പ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News