
പശ്ചിമേഷ്യയിൽ അശാന്തി വിതച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. അതേസമയം, ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്‍റെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ചരക്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഈ ആഴ്ച ആദ്യം ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കും മറ്റ് ലക്ഷ്യങ്ങൾക്കും നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച രാത്രി വൈകി ഇറാൻ ഇസ്രായേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള ഒരു എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യമാക്കി തിരിച്ചടിച്ചിരുന്നു. തുറമുഖത്തെ കെമിക്കൽ ടെർമിനലിൽ ഷാർപ്പ്‌നെലുകൾ പതിച്ചതായും ചില റോക്കറ്റുകൾ എണ്ണ ശുദ്ധീകരണശാലയിൽ പതിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ALSO READ; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചു; നിശ്ചയിച്ചത് ഗാസ ചുട്ടെരിക്കുന്ന സമയത്ത്
ഇരുവിഭാഗങ്ങളും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ കനക്കുന്നതിനിടെ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്കായി ഹെൽപ് ലൈൻ നമ്പറുകളും ടെലിഗ്രാം ലിങ്കുകളും പുറത്തിറക്കി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും എത്തിക്കുന്നതിനാണ് ടെലഗ്രാം ലിങ്കെന്ന് എക്‌സിലൂടെ എംബസി അറിയിച്ചു.
അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ഹെല്പ് ലൈൻ നമ്പറുകൾ:
+98 9128109115, +98 9128109109
ഫോൺ കോൾ മാത്രം – +98 9128109115, +98 9128109109
വാട്സാപ്പ് – +98 901044557, +98 9015993320, +91 8086871709.
ബന്ദർ അബാസ്: +98 9177699036
സെഹ്ദാൻ: +98 9396356649

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here