അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; മൊസാദ് ചാരനെ തൂക്കിലേറ്റി

iran-attack-israel-mossad-spy-execution

യു എസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ മിസൈല്‍ ആക്രമണവുമായി ഇറാൻ. 11 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ 10 സ്ഥലങ്ങളില്‍ റോക്കറ്റുകളും ചെറിയ ഷെല്ലുകളും പതിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാര്‍മല്‍, ഹൈഫ, ടെല്‍ അവീവ് പ്രദേശം, വടക്കന്‍ തീരദേശ സമതലം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ബെൻ ഗുറിയോൺ വിമാനത്താവളം ആക്രമിച്ചതായി ഇറാൻ സൈന്യം പറഞ്ഞു.

Read Also: ‘അമേരിക്കൻ കപ്പലുകളെ ആക്രമിക്കും’; ഇറാനെതിരെയുള്ള ആക്രമണത്തിൽ ട്രംപിന് മുന്നറിയിപ്പുമായി ഹൂതികൾ

അതിനിടെ, ഇസ്രയേൽ ചാര സംഘടനയായ മൊസാദിൻ്റെ അംഗത്തെ ഇറാനിൽ തൂക്കിലേറ്റി. മുഴുവന്‍ ക്രിമിനല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിന് ശേഷമാണ് ഇയാളെ തൂക്കിലേറ്റിയത്. മജീദ് മൊസായീബി എന്നാണ് ഇയാളുടെ പേര്. ഇയാൾ മൊസാദിന് സുപ്രധാന വിവരങ്ങള്‍ നല്‍കിയെന്നാണ് ഇറാൻ പറയുന്നത്.

Read Also: ‘ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ക്രൂരമായ ലംഘനം’; അതിർത്തി കടന്നുള്ള യുഎസ് ബോംബാക്രമണത്തെ അപലപിച്ച് ഇറാൻ

അതേസമയം, ഇസ്രയേല്‍ സൈന്യം പടിഞ്ഞാറന്‍ ഇറാനില്‍ പുതിയ ആക്രമണം പ്രഖ്യാപിച്ചു. സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് പ്രസ്താവന. ഇറാനിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായും സൈനികരെ ലക്ഷ്യമിട്ടതായും ഇസ്രയേൽ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News