
കുവൈറ്റിന്റെ വടക്കൻ-തെക്കൻ മേഖലകളിൽ നാഷണൽ ഗാർഡിന്റെ ചുമതലയിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ ആറു ഡ്രോണുകൾ വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയർ ജനറൽ ഡോ. ജാദൻ ഫാദൽ ജദാൻപുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു.
സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി ഏകോപിച്ചാണ് നാഷണൽ ഗാർഡ് സേന പ്രവർത്തിക്കുന്നതെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സേനകൾ പൂർണ സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read: ‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്
രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുന്നതിനും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് സേനകൾ പ്രതിബദ്ധമായിരിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ഇറാൻ തിരിച്ചടിയും ശക്തമാക്കിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




