ശക്തമായ ആക്രമണം തുടർന്ന് ഇറാൻ: ഇസ്രയേലിലെ സുപ്രധാന സൈനീക ​ഗവേഷണ കേന്ദ്രമായ വിസ്മൻ ഇൻസ്റ്റിറ്റ്യൂട്ട് തകർത്തു

ആണവശാസ്ത്രജ്ഞർ ഉൾപ്പടെ കൊലപ്പെടുത്തിയ ഇസ്രയേലിന് മറുപടി നൽകി ഇറാൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീലിലും അഫിയയിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ. ഇസ്രയേലിലെ സുപ്രധാന സൈനിക ​ഗവേഷണ കേന്ദ്രമായ വിസ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഇറാൻ തകർത്തു. ആക്രമണത്തിൽ 35 പേരെ കാണാതായിട്ടുണ്ട്. പത്തു പേർ മരിച്ചു. ബാറ്റ് യാമില്‍ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ ആദ്യ ഘട്ട ആക്രമണം ഇറാന്റെ സൈനിക ആണവ ആസ്തികൾ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ സൗത്ത് പാർസ് പോലുള്ള ഊർജ്ജ അടിസ്ഥാന മേഖലകളും ഇസ്രായേൽ ആക്രമിച്ച് തുടങ്ങി.

Also read – അമേരിക്കയിൽ ഡെമോക്രാറ്റിക് ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു; മറ്റൊരു സെനറ്റർക്കും ഭാര്യയ്ക്കും പരുക്ക്

ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ സൈനികമേധാവി മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ബാഗേരിയുടെ ഭാര്യയും മകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയെ ആക്രമിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News