ഇറാൻ ഇസ്രയേൽ സംഘർഷം: ഹോർമുസ് കടലിടുക്കും; ഇന്ത്യൻ ആശങ്കകളും

Strait of Hormuz

ഇറാൻ ഇസ്രയേൽ സംഘർഷം വർധിക്കുമ്പോൾ ഇന്ത്യയെ അതെങ്ങനെയായിരിക്കും ബാധിക്കുക? എന്താണ് ഹോർമുസ് കടലിടുക്കിനെ പറ്റി വാർത്തകൾ വരുന്നത്? നോക്കാം. ഇന്ത്യയിൽ നിന്നും വളരെ അകലെയുള്ള ഒരു കടലിടുക്കാണ് ഹോർമുസ് കടലിടുക്ക്. പക്ഷെ അവിടെ എന്ത് സംഭവിച്ചാലും അതിന്റെ പ്രത്യാഘാതം ഇന്ത്യയിലുള്ള സാധാരണ ജനങ്ങളേയും ബാധിക്കും. അങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്.

തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ്‌ ഹോർമൂസ് കടലിടുക്ക്. ഹോർമൂസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്‌. ഹോർമൂസ് കടലിടുക്കിന്റെ വീതി 34 കിലോ മീറ്റർ(21 മൈൽ) വരും. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്.

Also Read: ഇസ്രയേല്‍ കടന്നാക്രമണം: പശ്ചിമേഷ്യയില്‍ എന്ത് സംഭവിക്കും?

ലോകത്തിന് ആവശ്യമായ അഞ്ചിലൊന്ന് എണ്ണയും. ഏകദേശം 17 മില്യൺ ബാരൽ എണ്ണയാണ് ഹോർമുസ് കടലിടിക്കിലൂടെ കടന്നു പോകുന്നത്. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നതായതിനാൽ, ഈ പ്രദേശത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയേയും സാരമായി ബാധിക്കും. ഇതുവഴി എണ്ണ കൊണ്ടുവരുന്നതിൽ സംഭവിക്കുന്ന കാലതാമസം ഇന്ത്യയിൽ എണ്ണ വിലവർധനവിന് കാരണമാകുകയും ചെയ്യും.

ഇസ്രായേലും ഇറാനും പരസ്പരം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത് തുടരുന്നതിനാൽ, ഹോർമുസ് കടലിടുക്കിലേക്കുള്ള പ്രവേശനം ഇറാൻ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. അതിനാൽ തന്നെ ഇതു വഴിയുള്ള എണ്ണയുടെ വരുവും ഇന്ത്യൻ കയറ്റുമതിയും ഒക്കെ ഇന്ത്യയെ പ്രതികൂലമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News