മൂന്ന് ബന്ദികളെ വധിച്ച് ഇസ്രയേല്‍ സൈന്യം; അബദ്ധത്തില്‍ സംഭവിച്ചതെന്ന് ന്യായീകരണം

ഗാസ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേല്‍ ബന്ദികളെ വധിച്ച് ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേലി സേന തന്നെയാണ് അറിയിച്ചത്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ഗാസയിലെ ഷെജയ്യയിലാണ് സംഭവം നടന്നത്. തങ്ങള്‍ തെറ്റിദ്ധരിച്ചാണ് ബന്ദികളെ വധിച്ചതെന്നാണ് ഇസ്രയേല്‍ സേനയുടെ ന്യായീകരണം. തെറ്റിദ്ധാരണ സംഭവിച്ചതിനെ തുടര്‍ന്ന് മൂവര്‍ക്കും നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.

ALSO READ:  ‘ആവേശമായി ഫഫ’, സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഒന്നാമത്; ചരിത്രമാവർത്തിക്കാൻ ജിത്തു മാധവനും സംഘവും വീണ്ടും

പ്രദേശത്ത് നടന്ന തെരച്ചിലുകള്‍ക്കും പരിശോധനകള്‍ക്കും പിറകേ കൊല്ലപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങളെ കുറിച്ച് സംശയം ഉയര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ വിവരശേഖരണത്തിനായി ഇവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിലെത്തിച്ചു. ഇതോടെയാണ് ഇവര്‍ ഇസ്രയേല്‍ ബന്ദികളാണെന്ന് വ്യക്തമായത്. മൂന്നുപേരില്‍ ഒരാളുടെ വിവരം മാത്രം പുറത്തുവിടാന്‍ കുടുംബം തയ്യാറായില്ല.

ALSO READ:  ദില്ലിയിൽ കാണാതായ വൃദ്ധയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

അതേസമയം ഗാസയിലെ സ്‌കൂളില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗാസ സിറ്റി ബ്യൂറോ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലന്‍സ് ടീമിനെ ഇസ്രായേല്‍ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളാണ് സാമിര്‍ ആംബുലന്‍സിന് വേണ്ടി കാത്തു കിടന്നത്. സാമിറിന്റെ മരണത്തോടെ ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News