
ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമ്നയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടതായി റിപ്പോർട്ട്. ഈ പദ്ധതി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിർത്തതായും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാമ്നയിയെ വധിക്കാന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍, ട്രംപ് പദ്ധതി തടഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ഒരു അമേരിക്കന്‍ പൗരനെ കൊല്ലുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെ കുറിച്ച് സംസാരിക്കില്ല എന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോർട്ടുണ്ട്. സി എന്‍ എന്‍, അസോസിയേറ്റഡ് പ്രസ്, സി ബി എസ് ന്യൂസ്, എന്‍ ബി സി ന്യൂസ് എന്നിവയും ഇക്കാര്യം സ്ഥിരീകരിച്ചു.
അതേസമയം, ടെഹ്റാനിലെ ഖുദ്സ് ഫോഴ്സ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ സൈന്യം എക്സ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ലെബനന്‍ മുതല്‍ ഇറാഖ്, യെമന്‍, സിറിയ വരെയുള്ള സായുധ സംഘങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ഐ ആര്‍ ജി സിയുടെ വിദേശ വിഭാഗമാണ് ഖുദ്സ് ഫോഴ്സ്. എന്നാൽ, ആക്രമണം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here