
ഇറാന്റെ പുതിയ സൈനിക കമാൻഡർ അലി ഷദ്മാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ഇദ്ദേഹം സൈനിക കമാൻഡറായി ചുമതലയേറ്റിട്ട് വെറും നാൾ ദിവസം മാത്രമേ ആയിരുന്നുള്ളു.
ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറും ആയത്തുള്ള അലി ഖമീനിയുടെ അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷാദ്മാനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രലിൽ വെച്ചാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് സൈന്യം അവകാശപ്പെടുന്നു.
ഇറാൻ റവലൂഷനറി ഗാർഡ് കോറിലെ ഖതം അൽ-അൻബിയ – സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അലി ഷദ്മാനി ചുമതലയേറ്റത്. ഇറാനിൽ നടത്തിയ ചാര പ്രവർത്തനത്തിലൂടെയാണ് സൈനിക നേതാക്കളെ ലക്ഷ്യം വെച്ചത്. അലി ഷാദ്മാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here