
ഇറാന്റെ കോന്‍ഡാബ് ആണവ കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച ആക്രമണം നടത്തി ഇസ്രയേല്‍. അരാക് റിയാക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഇവിടം ആക്രമണത്തിന് മുമ്പ് ഒഴിപ്പിച്ചിരുന്നെന്നും അതിനാല്‍ റേഡിയേഷന്‍ പ്രശ്‌നങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പ്രത്യാക്രമണമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ ആശുപത്രി തകരുകയും സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. അരാക് റിയാക്ടറിന് നേരെയുള്ള ആക്രമണത്തിന് പുറമേ നതാന്‍സിന് സമീപമുള്ള ആണവകേന്ദ്രത്തെയും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നു.
ALSO READ: വീണ്ടും ആര്‍എസ്എസ് ചിത്രം: രാജ്ഭവനില്‍ ഉപയോഗിക്കേണ്ടത് ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളും: മന്ത്രി പി രാജീവ്
നേരിട്ടുള്ള ആക്രമണമായിരുന്നു ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആക്രമണത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ആക്രമണങ്ങള്‍ക്കിടയില്‍ നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഓപ്പറേഷന്‍ സിന്ധു വഴി വ്യാഴാഴ്ച രാവിലെയോടെ ദില്ലിയിലെത്തിച്ചു.
ALSO READ: ‘സ്വരാജിനെതിരെ സുന്നികള്‍ വോട്ടുചെയ്യാന്‍ തീരുമാനമെടുത്തുവെന്നത് പച്ചനുണ’; സമസ്തയെ പരിഗണിച്ചത് നായനാര്‍, വി എസ്, പിണറായി സര്‍ക്കാരുകളെന്നും വടശ്ശേരി ഹസന്‍ മുസ്ല്യാര്‍
ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണം. മുതിര്‍ന്ന സൈനിക ജനറല്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനില്‍ ഇതുവരെ 639 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 263 സാധാരണക്കാരും ഉള്‍പ്പെടും. 1300ഓളം പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. പ്രത്യാക്രമണത്തില്‍ നാനൂറോളം മിസൈലുകളും നൂറോളം ഡ്രോണുകളുമാണ് ഇസ്രയേലിലേക്ക് ഇറാന്‍ വിക്ഷേപിച്ചത്. ആക്രമത്തില്‍ 24 പേരോളം കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here