
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്തക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയായി എത്തുന്ന എല്ലാവരെയും വകവരുത്തുമെന്ന് ഇസ്രയേലിന്റെ ഭീഷണി. ഇറാന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സ് ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഭീഷണിയുമായി ഇസ്രേയൽ എത്തിയത്. മാത്രമല്ല പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി അംഗങ്ങളെയും തങ്ങള്‍ വേട്ടയാടുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
പേര്‍ഷ്യന്‍ ഭാഷയില്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇസ്രായേൽ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്‍റെ ഭരണഘടന അനുസരിച്ച് 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്‍ട്ട്സാണ് ഇറാന്റെ രമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത്. നേരത്തെ, കൊല്ലപ്പെട്ട അലി ഖമനേയിയുടെ മകന്‍ മൊജ്തബ ഖമനേയിയെ പിന്‍ഗാമിയായ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ALSO READ: ഇറാനിൽ കുടുങ്ങി തമിഴ്നാട് മത്സ്യത്തൊഴിലാളികൾ; 650 ഓളം പേർ പട്ടിണിയിൽ, അടിയന്തര സഹായം തേടി ബന്ധുക്കൾ
എന്നാൽ യുദ്ധ ഭീതി നിലനില്‍ക്കുന്നതിനാല്‍ പിന്‍ഗാമിയുടെ പേര് പുരോഹിത സമിതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഏറ്റവും അനുയോജ്യനായ ഒരാളെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും സമിതിയുടെ ഏകകണ്ഠമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും പുരോഹിത സമിതി അംഗമായ ആയത്തുള്ള മൊഹ്സിന്‍ ഹൈദരി അലെകാസിര്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

