
ഇറാനെതിരായ ഇസ്രയേൽ – അമേരിക്ക ആക്രമണം രാജ്യസഭയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകി ഡോ ജോൺ ബ്രിട്ടാസ് എംപി. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധം, ഇറാനിയൻ നാവിക കപ്പലായ ഐആർഐഎസ് ദേന തകർക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ചട്ടം 267 പ്രകാരം ഡോ ജോൺ ബ്രിട്ടാസ് എംപി നോട്ടീസ് നൽകിയിരിക്കുന്നത്. സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നാണ് എം പി ആവശ്യപ്പെട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ സ്വയംഭരണത്തെയും എങ്ങനെ ബാധിക്കുമെന്നതിൽ അടിയന്തര ചർച്ച വേണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.
English summary : Dr. John Brittas MP has given a notice in the Rajya Sabha demanding a discussion on the Israeli-American attack on Iran.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

