ഇസ്രായേൽ ആക്രമണം: ‘സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രം’; ആണവ നിലയങ്ങളിലെ തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും ഇറാൻ

iran

വെള്ളിയാഴ്ച ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണത്തിൽ ആരും മരിച്ചില്ലെന്ന് സ്ഥിരീകരിച്ച് ഇറാൻ. തങ്ങൾക്ക് ആൾനാശമുണ്ടായിട്ടില്ലെന്നും, കേന്ദ്രങ്ങൾക്ക് ചെറിയ നാഷനഷ്ട്ടങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും ഇറാൻ അറ്റോമിക് എനർജി ​ഓർഗനൈസേഷൻ വക്താവ് ബെഹ്‌റൂസ് കമൽവന്ദി പറഞ്ഞു. ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ച തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാതാൻസ്, ഫോർഡോ, ഇസ്ഫഹാൻ തുടങ്ങിയ സ്ഥലങ്ങൾ ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇവിടങ്ങളിലും കാര്യമായ നാശനഷ്ടം ഉണ്ടാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.

ALSO READ; ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; കടുത്ത ആക്രമണം അഴിച്ചുവിട്ട ഇസ്രായേലിന് തിരിച്ചടി നല്‍കി ഇറാന്‍

ഇസ്രായേൽ ആക്രമണത്തിന് ഇറാൻ ഇന്നലെ തന്നെ തിരിച്ചടിച്ചിരുന്നു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇസ്രയേലിനും നിരവധി നാശനഷ്ട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജറുസലേമില്‍ ഉണ്ടായ ഉഗ്രസ്‌ഫോട്‌നത്തില്‍ 60 ഓളം പേര്‍ക്ക് പരുക്കേറ്റെന്നും ഒരാള്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ 150 കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചെന്നാണ് വിവരം.

ആണവകേന്ദ്രങ്ങളിൽ ആരും മരിച്ചില്ലെങ്കിലും ആണവ ശാസ്ത്രജ്ഞർ, സൈനിക മേധാവികൾ എന്നിവരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ 78 ഓളം പേര്‍ മരിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ട് ഗ്രീസിലെ ഏതന്‍സിലേക്ക് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News