
പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ബാലനെ 18 വർഷം കാരാഗൃഹത്തിൽ അടക്കാൻ കണ്ണിൽച്ചോരയില്ലാത്ത വിധി പുറപ്പെടുവിച്ച് ഇസ്രായേൽ കോടതി. രണ്ട് വർഷം മുമ്പ് വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 15കാരനായ മുഹമ്മദ് ബാസിൽ സൽബാനിയെ ജറൂസലം ജില്ല കോടതി ശിക്ഷിച്ചത്. 18 വർഷം തടവും 72 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 13 മത്തെ വയസിലാണ് ഇസ്രായേൽ കുട്ടിയെ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വർഷം തടവിലിട്ട ശേഷമാണ് ഇപ്പോൾ വിചാരണ പൂർത്തിയാക്കിയത്. അന്യായമായും അനധികൃതമായും ഇസ്രായേൽ തടവിലിട്ട പലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന പലസ്തീനിയൻ പ്രിസണർ സൊസൈറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ബാസിൽ സൽബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ; ഏജന്റുമാര്‍ കൈക്കലാക്കിയത് കോടികള്‍; യുഎസില്‍ നിന്നും നാടുകടത്തപ്പെട്ട പഞ്ചാബികളുടെ ദുരിതകഥ ഇങ്ങനെ!
പിന്നാലെ, കുട്ടിയുടെ കുടുംബത്തിന്റെ വീടും ഇസ്രായേൽ തകർത്തതായി പലസ്തീനിയൻ പ്രിസണർ സൊസൈറ്റി പറയുന്നു. 2023ൽ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ട കേസിലാണ് സൽബാനിയെ പ്രതിചേർത്തത്. 14,500 പലസ്തീനികൾ നിലവിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 1115 പേർ കുട്ടികളാണ്.
🚫🚫En vêtements légers malgré le froid, et des chaussures de grande taille, les forces d'occupation ont traîné le corps de l'enfant prisonnier, Muhammad Al-Zalbani âgé de 15 ans.
— Khawla bint Al-Azwar 🇵🇸🇱🇧 (@khawla_azwar4) February 19, 2025
Ils le tirent rapidement par ses menottes pour qu'il ne voit pas sa famille.@TFilastin #gaza pic.twitter.com/EbaTl16KpV
2023 ഒക്ടോബർ 7 ന് ഗസ്സക്ക് നേരെ ആക്രമണം ആരംഭിച്ചശേഷം ഇസ്രായേൽ സൈന്യത്തിന്‍റെയും അനധികൃത ജൂത കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ കുറഞ്ഞത് 915 പലസ്തീനികൾ വെസ്റ്റ് ബാങ്കിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഏഴായിരത്തോളം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


