‘മതങ്ങളെ ബഹുമാനിക്കുന്നു എന്ന വാദം പൊളിയുന്നു’, ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ

ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ. പള്ളിക്കകത്തുള്ള തീയിലേക്ക് ഖുര്‍ആന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സൈനികൻ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് തങ്ങൾ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദമാണ് പൊളിയുന്നത്.

ALSO READ: ‘കല്യാണ വേദിയിൽ വെച്ച് ബലം പ്രയോഗിച്ച്‌ ഉമ്മവെച്ചു’, വടിയെടുത്ത് വരനെ തല്ലിച്ചതച്ച് വധുവിന്റെ വീട്ടുകാർ; സംഭവം യുപിയിൽ

സൈനികൻ ഖുർആൻ കത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രഈലി മാധ്യമമായ കാന്‍ ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ പ്രതികരണവുമായി സൈന്യം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം തങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് ഇസ്രഈല്‍ സൈന്യം അറിയിച്ചത്. സൈനികന്റെ പെരുമാറ്റം തങ്ങളുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സൈന്യം പറഞ്ഞു.

ALSO READ: ‘പുഴകള്‍ക്കായി പ്രത്യേക അതോറിറ്റി പരിഗണനയില്‍, ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി’: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News