‘ഇസ്രയേൽ നരഭോജികൾ ക്രൂരത തുടരുന്നു’, പലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി സൈനികൻ

ഗാസയിൽ ഇസ്രയേൽ നരഭോജികളുടെ ക്രൂരത തുടരുന്നു. പലസ്തീനിയുടെ മൃതദേഹത്തിന് മുകളിലൂടെ 65 ടൺ ഭാരമുള്ള ടാങ്ക് കയറ്റിയിറക്കി ഇസ്രയേലി സൈനികൻ. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് യുവാവിന്റെ ശരീരത്തിലൂടെ ടാങ്ക് കയറ്റിയിറക്കിയതായി സൈനികൻ അവകാശവാദം’ ഉന്നയിച്ചത്. ഡാനിയേൽ ലൂരി എന്ന 22കാരനായ ഇസ്രഈൽ റിസർവിസ്റ്റാണ് ഫലസ്തീനിയുടെ സംഭവത്തിന്റെ വീഡിയോ എക്‌സിൽ പോസ്റ്റ്‌ ചെയ്തത്.

ALSO READ:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിക്കി ഹേലി പിന്‍മാറുമെന്ന് റിപ്പോര്‍ട്ട്

‘ഒരു സെക്കന്റിന് ശേഷം ഞാൻ ആകസ്മികമായി 65 ടൺ ഭാരവും 1500 ഹോഴ്സ് പവറുമുള്ള മെർകാവ മാർക് 4 ടാങ്ക് അയാളുടെ ശരീരത്തിൽ കയറ്റിയിറക്കി,’ വീഡിയോ പങ്കുവെച്ചുകൊണ്ട് സൈനികൻ എഴുതി. സംഭവം വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്ന് ലൂറിയുടെ എക്സ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു എക്സ് ഉപയോക്താവ് ലൂറിയുടെ പോസ്റ്റുകളെല്ലാം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: പ്രിയങ്ക ഗാന്ധിയുടെ കന്നി പോരാട്ടം റായ്ബറേലിയില്‍ നിന്നും? രാഹുല്‍ അമേഠിയിലേക്ക് തിരികെ

അതേസമയം, ക്രൂരത നിറഞ്ഞ ഈ വീഡിയോ എപ്പോൾ, എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എക്‌സിൽ യുവാവ് പങ്കുവെച്ച പോസ്റ്റിൽ ഫലസ്തീൻ പതാകക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് ഇസ്രഈലി പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News