ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഇന്തോനേഷ്യന്‍ ആശുപത്രി സമുച്ചയത്തിലുണ്ടായ പീരങ്കി വെടിവയ്പ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയെ വളഞ്ഞ് നിരവധി ടാങ്കുകള്‍ നില്‍ക്കുന്നതായും ആക്രമണം തുടരുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read : ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ സ്ഥിതിഗതികള്‍ മോശമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാന്‍ തങ്ങള്‍ ഇവിടെത്തന്നെ തുടരുമെന്നും മെഡിക്കല്‍ സ്റ്റാഫും പരിക്കേറ്റവരും ഉള്‍പ്പെടെ 700 ഓളം പേര്‍ ആശുപത്രിക്കുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി

മുമ്പ് ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെയും ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം നടത്തിയിരുന്നു. യുഎന്നിനോടും റെഡ്‌ക്രോസിനോടും ഇന്തോനേഷ്യന്‍ ആശുപത്രി അധികൃതര്‍ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News