‘ഗാസയ്ക്കും ഇറാനും നേരെയുള്ള ഇസ്രയേൽ യുദ്ധങ്ങൾ അവസാനിപ്പിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-cpim-peroorkkada

ഗാസയ്ക്കും ഇറാനും നേരെയുള്ള ഇസ്രയേൽ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം ജി ഗോവിന്ദൻ മാസ്റ്റർ. ലോകത്ത് വലിയ സംഘർഷം കൂടുന്നു. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സർക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ഇറാനെതിരെ ഇസ്രയേൽ നീക്കത്തെ അമേരിക്ക അപലപിക്കുന്നില്ല എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.ഇറാനെ എതിർക്കാൻ ഒരു അധികാരവും ഇല്ലാത്ത ഇസ്രയേലാണ് അവർക്കെതിരെ യുദ്ധം നടത്തുന്നത്. അമേരിക്കൻ സാമ്രാജ്യത്വ മുഖത്തിന് ജൂനിയർ മുഖമായി ഇന്ത്യ മാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘ഭാഷാ പരിഷ്‌കാരമെന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കലല്ല’: മന്ത്രി ഡോ. ആർ ബിന്ദു

അതേസമയം, ആർ എസ് എസ് അടയാളങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലമല്ല രാജ്ഭവൻ എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ പരിപാടികളിൽ നിലവിൽ അംഗീകരിച്ച ചിഹ്നങ്ങളെ ഉപയോഗിക്കാൻ പാടുള്ളൂ. വ്യക്തമായ അഭിപ്രായത്തിന് വിധേയമായി പ്രവർത്തിക്കാൻ ഗവർണർക്ക് സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരിപാടി ആർഎസ്എസ് പരിപാടിയാക്കി മാറ്റാൻ ഗവർണർ ശ്രമിച്ചു. മന്ത്രി വി ശിവൻകുട്ടിയുടേത് ശരിയായ രീതി. രാജ്ഭവനാണ് ശരിയായ രീതികൾ, പ്രൊട്ടോക്കോൾ, ഭരണഘടന നയങ്ങൾ ലംഘിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News