ഗാസ യുദ്ധം: ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി യുഎസില്‍

ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോആവ് ഗാലന്റ് ഞായറാഴ്ച യുഎസില്‍ എത്തി. ഒക്ടോബര്‍ 7ന് ഇസ്രയേല്‍ പലസ്തീനില്‍ ആരംഭിച്ച അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്ന് ലെബനന്റെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം നിലനില്‍ക്കേയാണ് ചര്‍ച്ചകള്‍ക്കായി മന്ത്രി യുഎസില്‍ എത്തിയിരിക്കുന്നത്.

ALSO READ:  അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിര, എന്നിട്ടും വൻ പരാജയം; ബാധ്യത തീർക്കാൻ നിർമാതാവ് ഓഫീസ് വിറ്റു?

കഴിഞ്ഞ മാസങ്ങളില്‍ യുഎസില്‍ നിന്നുള്ള ആയുധങ്ങള്‍ ഇസ്രയേലില്‍ എത്തുന്നത് മരവിപ്പിച്ചിരുന്നു. ഇത് മാറുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് പ്രസ്താവന നടത്തിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.

ഗാസയില്‍ സാധാരണക്കാരുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ ഇസ്രയേല്‍ വര്‍ധിപ്പിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് എതിരെ നിലപാടെടുത്തിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ALSO READ: ‘കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്’: മന്ത്രി കെ എൻ ബാലഗോപാൽ

ഗാസയിലെയും ലെബനനിലെയും സംഭവങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് യോആവ് ഗാലന്റ് അറിയിച്ചത്. ഗാസയിലും ലെബനനിലും മറ്റേത് പ്രദേശത്തായാലും എന്ത് പ്രവര്‍ത്തനങ്ങള്‍ നടത്താനും സജ്ജമാണെന്നും യോആവ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല യുഎസുമായുള്ള ബന്ധം വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിരോധ മന്ത്രി അവരുമായുള്ള ചര്‍ച്ച ഈ യുദ്ധത്തില്‍ നിര്‍ണായകമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News