വെടിയൊച്ച നിലയ്ക്കാതെ യുദ്ധഭൂമി; ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരിച്ചത് മൂവായിരത്തോളം പേര്‍

ഗാസ മുനമ്പില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ യുദ്ധത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം മൂവായിരം കടന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ന്നു. ധനമന്ത്രി ജവാദ് അബു ഷമാലയും ഹമാസിന്റെ ആഭ്യന്തര തലവനായ സക്കരിയ അബു മൊഅമ്മറും ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജവാദ് അബു ഷമാല ഭീകരതയ്ക്ക് ധനസഹായം നല്‍കാനും
നയിക്കാനും ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്.

Also read:നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; 13 പേര്‍ അറസ്റ്റില്‍

അതേസമയം നേതാക്കളുടെ കൊലപാതകത്തിനുള്ള മറുപടിയായി, ഇസ്രയേലി നഗരമായ അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തില്‍ ഇതുവരെ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1008 കടന്നിട്ടുണ്ട്. കരയാക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇസ്രയേൽ. വ്യോമാക്രമണത്തിൽ ഏഴ് മാധ്യമപ്രവർത്തകരും മരിച്ചിട്ടുണ്ട്. ഇസ്രായേലിലെ അഷ്‍കലോൺ നഗരത്തിലേക്ക് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തു.

Also read:ഹരിത ഊര്‍ജ്ജ ഇടനാഴി; പുതിയ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതിനാല്‍ യഥാര്‍ത്ഥ മരണ കണക്കിന് ഇപ്പോ‍ഴും പൂര്‍ണമായ വ്യക്തത വന്നിട്ടില്ല. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തുമെന്ന് പ്രഖ്യാപിച്ച റഷ്യയും ഖത്തറും അനൗപചാരിക ചർച്ചകൾക്ക് തുടക്കംകുറിച്ചു. അമേരിക്കയുടെ നയപരാജയമാണ് പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാക്കിയതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമാര്‍ പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം നേടിയാല്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ഇസ്രായേലുമായി ചര്‍ച്ചയക്ക് തയാറാണെന്ന് ഹമാസ് നേതാവ് മൂസ അബൂ മര്‍സൂക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News