കെ ശിവനെതിരായ ആരോപണങ്ങള്‍; ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

വിവാദങ്ങള്‍ക്ക് പിന്നാലെ തന്‍റെ ആത്മകഥയായ നിലാവ് കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന്  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്.  മുന്‍ ചെയര്‍മാന്‍ കെ ശിവനെതിരായി നിരവധി കാര്യങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സോമനാഥിന്‍റെ തീരുമാനം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു.

കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് പറഞ്ഞു. ഷാർജ ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടർന്ന് എസ്.സോമനാഥ് ഷാർജ യാത്ര റദ്ദാക്കുകയായിരുന്നു.

താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് പുസ്തകത്തിൽ സോമനാഥ് പറയുന്നത്. വിസ്എസ്‍സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയർന്ന കെ. ശിവൻ തന്‍റെ കരിയറിന്‍റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികളുണ്ടാക്കിയെന്ന് സോമനാഥ് ആത്മകഥയിൽ ആരോപിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍ വന്നത്.

ALSO READ: ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

നിർണായക ഘട്ടങ്ങളിൽ തന്നെ മനപ്പൂർവം അകറ്റി നിർത്തി. തനിക്ക് അർഹതപ്പെട്ട വിഎസ്‍എസ്‍സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. ഒരു ഐഎസ്ആർഒ മേധാവിയും തന്റെ മുൻഗാമിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ചിട്ടില്ല. പല നിർണായക ദൗത്യങ്ങളിലും കെ.ശിവന്‍റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയതായും പുസ്തകത്തിലുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മാധ്യമ റിപ്പോര്‍ട്ടുകളെ  തള്ളി അദ്ദേഹം രംഗത്തെത്തിയിരുന്നു.  എല്ലാ വ്യക്തികളും അവരുടെ സഞ്ചാരപാദയില്‍ നിരവധി തടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുമെന്നും തന്റെ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. അതേസമയം ആത്മകഥയിലും അതാണ് എഴുതിയിരിക്കുന്നതെന്നും അതാരെയും ലക്ഷ്യമിട്ടുള്ളതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹം പ്രതികരണം.

ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഏതെങ്കിലും ഒരു പ്രധാന പദവിയിലെത്താനാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വലിയ പദവികളിലെത്താന്‍ അര്‍ഹതയുള്ളവരായിരിക്കും. ആ പ്രത്യേക കാര്യമാണ് എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിച്ചത്. അതല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയെ അല്ല ലക്ഷ്യമിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ചന്ദ്രയാന്‍ 2 മിഷനില്‍, പേടകത്തിന്റെ ലാന്റിംഗ് സമയം ആശയവിനിമയം പരാജയപ്പെട്ടകാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല. കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമായി പറയുന്നതാണ് ശരിയായ രീതിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഈ സ്ഥാപനത്തിന്റെ സുതാര്യ കൂട്ടും. അതിനാല്‍ അക്കാര്യം മാത്രമാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ആഡ് ബ്ലോക്കർ ആപ്പുകൾ കൊണ്ട് ഇനി കാര്യമില്ല; നിയമങ്ങൾ കർശനമാക്കി യൂട്യൂബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News