‘ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദം പാലം’; സമുദ്രാന്തർഭാഗത്തിന്റെ ഭൂപടം, അവകാശവാദവുമായി ഐഎസ്ആർഒ

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദം പാലത്തിന്റെ സമുദ്രാന്തർഭാഗം ഭൂപടം പുറത്തുവിട്ട് ഐഎസ്ആർഒ. 29 കിലോമീറ്റർ ദൂരമുള്ള പാലം കടലിൽ നിന്ന് 8 മീറ്റർ ആഴത്തിലാണുള്ളത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള രാമേശ്വരത്തെ ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാറിൻ്റെ വടക്കുപടിഞ്ഞാറൻ അറ്റം വരെ ആദം പാലം കണ്ടെത്തിയതാണ് ഐഎസ്ആർഒ അവകാശപ്പെടുന്നത്. ലേസർ ടെക്നോളജി ഉപയോഗിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്.

Also Read: മനോരമയുടെ വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിർമിച്ച ഒരു മലപോലെയാണ് ഈ പാലം കാണാനാകുന്നത്. ചില ഭാഗങ്ങളിൽ വെളുത്ത നിറത്തിൽ സമുദ്രനിരപ്പിനു മുകളിലും ദൃശ്യമാകും. കടലിനടിയിലേക്ക് ലേസർ പ്രകാശം കടത്തിവിട്ടാണ് കടലിനടിയിലുള്ള മാപ്പ് തയാറാക്കിയതെന്നാണ് ഐഎസ്ആർഒ പറയുന്നത്. അതിന്റെ ഭാഗമായി നടത്തിയ കണ്ടെത്തലിലാണ് ‘ആദം’ പാലം തെളിഞ്ഞത്. പാലത്തിന്റെ 99 ശതമാനം ഭാഗവും വളരെ ആഴം കുഞ്ഞ ഭാഗത്ത് ആയതിനാൽ കപ്പൽമാർഗം ഇതിന്റെ കൂടുതൽ വിവരങ്ങൾ സർവ്വേ നടത്തി കണ്ടെത്താനാകില്ലെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.

Also Read: ‘പെൺകുട്ടികളെ വേണ്ട’; നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്, സംഭവം ദില്ലിയിൽ

ടെക്‌റ്റോണിക് പ്രവർത്തനങ്ങളും മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകൾ ഭാവിയിൽ ഈ പാലം ഉയരാൻ കരണമായേക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. ഭാവിയിൽ ഈ പാലം സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമോ എന്നും പഠനങ്ങൾ നടക്കുകയാണെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News