ചന്ദ്രയാന്‍3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ നാവിഗേഷന്‍ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ പുറത്ത് വിട്ടത്. ‘ഇമേജ് ഓഫ് വിഷന്‍’ എന്ന പേരിലാണ് ഐഎസ്ആര്‍ഒ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

Also Read: ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും

കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. റോവറിലെ ശാസ്ത്ര ഉപകരണമായ എല്‍ ഐ ബി എസ് ആണ് കണ്ടെത്തല്‍ നടത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News