ചന്ദ്രനിലെ ഗർത്തങ്ങളെ ഒഴിവാക്കി റോവർ പ്രഗ്യാൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

ചന്ദ്രനിലെ ഗർത്തങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കി റോവർ പ്രഗ്യാൻ. ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ പ്രഗ്യാൻ 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം 3 മീറ്റർ മുൻപേ കണ്ടെത്തി ഗതിമാറി പുതിയ സഞ്ചാരപാതയിലൂടെ റോവർ മുന്നോട്ടു പോയതായി ഐ എസ് ആർ ഒ അറിയിച്ചു. റോവർ പകർത്തിയ ഗർത്തത്തിന്റെ ചിത്രവും പുതിയ പാതയിലൂടെ റോവർ നീങ്ങിയതിന്റെ ചിത്രവും പുറത്തു വിട്ടു.

also read:മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി; വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു

പ്രഗ്യാൻ എന്ന റോവർ ഇത്തരത്തിൽ ഒഴിവാക്കുന്ന രണ്ടാമത്തെ ഗർത്തമാണിതെന്നും ഐഎസ്ആർഒ വ്യക്തമാക്കി. റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്ത് ഡിജിറ്റൽ എലിവേഷൻ മോഡൽ സൃഷ്ടിക്കുന്നു. ഇതനുസരിച്ചുള്ള  നിർദേശങ്ങൾക്കനുസൃതമായാണു പ്രഗ്യാൻ മുന്നോട്ടു പോകുന്നത്.

also read:വയനാട്‌ ഡിസിസി പ്രസിഡന്‍റിന് നേരെ അസഭ്യം, ഐസി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം

പരമാവധി 5 മീറ്റർ ചുറ്റളവിലുള്ള കാഴ്ചകൾ മാത്രമേ റോവറിലെ ക്യാമറയ്ക്കു കാണാൻ കഴിയൂ. ഇതനുസരിച്ചുള്ള നിർദേശങ്ങളാണു റോവറിനു നൽകുന്നത്. പൂർണമായി സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് പ്രഗ്യാനില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News