ഐ.എസ്.ആർ.ഒയുടെ PSLVC -56 വിക്ഷേപണം പൂർത്തിയായി

വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എൽ.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഏഴ് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇസ്രോയുടെ റോക്കറ്റ് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്‍ സെന്ററിൽ നിന്നും ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്-എസ്.എ.ആർ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് ഇസ്രോ വിക്ഷേപിച്ചത്.

Also Read: ഇൻസ്റ്റാഗ്രാമിൽ ലൈക്കടിച്ച യുവാവിന് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപ

സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി-സി.56 ഭ്രമണപഥത്തിലെത്തിക്കുന്നത്. 361.9 കിലോഗ്രാം ഭാരമുള്ള സിങ്കപ്പൂരിന്റെ ഡി.എസ്.-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പ്രധാനദൗത്യം. ഇതോടൊപ്പം ആർക്കേഡ്, വെലോക്സ്-എ.എം, ഓർബ്-12 സ്ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കും. മൂന്നുകിലോഗ്രാംമുതൽ 23.58 കിലോഗ്രാംവരെ ഭാരമുള്ളവയാണ് ഈ ഉപഗ്രഹങ്ങൾ.

420 കിലോഗ്രാമാണ് പേലോഡുകളുടെ ഭാരം. വിക്ഷേപണം നടന്ന് 22-ാം മിനിറ്റിൽ പ്രധാന ഉപഗ്രഹമായ ഡി.എസ്.-സാർ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കും. 25-ാം മിനിറ്റിൽ മറ്റു ആറു ഉപഗ്രഹങ്ങൾകൂടി ഭ്രമണപഥത്തിലെത്തിക്കും.സിങ്കപ്പൂരിന്റെ ടെലിയോസ്-2, ല്യൂംലൈറ്റ്-4 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇതിനുമുമ്പുണ്ടായ പി.എസ്.എൽ.വി. വിക്ഷേപണം.

Also Read: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News