ചുവപ്പണിഞ്ഞ ചൈനയ്ക്ക് 75 വയസ്; രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഷീ ജിന്‍ പിംഗ്

ചൈനീസ് വിപ്ലവത്തിന്റെ വിജയത്തിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലേറിയിട്ട് 75 വര്‍ഷം പിന്നിട്ടിരിക്കുന്നു. അതായത് ജനകീയ ചൈന റിപ്പബ്ലിക്ക് നിലവില്‍ വന്നിട്ട് ഏഴര പതിറ്റാണ്ട്. മൗ സെ ദൊങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈന വമ്പന്‍ കൊളോണിയല്‍ ശക്തികളോടും ഫ്യൂഡല്‍ പ്രഭുക്കന്മാരോടും പോരടിച്ചാണ് രാജ്യത്തെ പുതിയ ദിശയിലേക്ക് എത്തിച്ചത്. 1949 ഒക്ടോബര്‍ ഒന്നിനാണ് ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയത്. ദേശീയദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ഒരാഴ്ച ചൈനയില്‍ അവധിയാണ്.

ALSO READ:   ജമ്മു കശ്മീരിൽ അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷീ ജിന്‍ പിംഗും മറ്റ് മുതിര്‍ന്ന നേതാക്കളും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ലോകസമാധാനത്തിന്റെ സംരക്ഷണത്തിനും വികസനത്തിനും വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന ഒരുക്കമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് വ്യക്തമാക്കി. ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ മാറ്റി തീര്‍ക്കാനുള്ള പ്രയത്നത്തിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സര്‍ക്കാരിന്റെ എന്‍ട്രന്‍സ് പരിശീലനം സ്‌കൂള്‍തലം മുതല്‍

പ്രധാനമന്ത്രി ലീ ചിയാങ്, ഷാവോ ലെജി, കായ് ചി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. രാഷ്ട്രത്തിനായി ബഹുമതികള്‍ നേടിയവരെ ആദരിച്ചു. ചടങ്ങില്‍ ചൈനയുടെ ഫ്രണ്ട്ഷിപ് മെഡല്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന് സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News