
കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും ഒത്തുകളി ജനങ്ങൾ മനസിലാക്കുമെന്ന് കെ കെ ശൈലജ ടീച്ചർ. ഇ ഡി റെയഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം റെയ്ഡ് കൊണ്ട് സി പി ഐ എം നെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശൈലജ ടീച്ചർ. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുകയെന്നും സി പി ഐ എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇത്തരം റെയ്ഡ് കൊണ്ട് സി.പി.എം നെ ഇല്ലാതാക്കാൻ കഴിയില്ല
കോൺഗ്രസ്സിൻ്റെയും ബി ജെ പി യുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. സ:പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക സി പി എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

