വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐഎം അല്ല; എം വി ഗോവിന്ദൻ മാസ്റ്റർ

വ്യാജരേഖ കേസിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും ഗൂഢാലോചന നടത്തിയതാരാണങ്കിലും അത് പുറത്തു കൊണ്ട് വരുമെന്നും ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യക്കെതിരായ കേസിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐഎം അല്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസിലെ സി.ദിവാകരന്റെ പരാമർശം സി.പി.ഐ തന്നെ ദിവാകരനെ തള്ളിയിട്ടുണ്ടെന്നും സോളാർ കമ്മീഷനെ നിയമിച്ചത് യു.ഡി.എഫ് ആണെന്നും പറഞ്ഞ ഗോവിന്ദൻ സോളാറിൽ എന്ത് സംഭവിച്ചു എന്ന് ജനങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ സിപിഎം മാപ്പ് പറയേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ വിജിലൻസ് കേസ് രാഷ്ടീയ പകപോക്കലല്ലെന്ന് ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചു. വിശേത്ത് നിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടേയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് പണ്ടേ ഉണ്ട്, പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

Also read: വ്യാജരേഖ കേസ്; കെ വിദ്യയുടെ വീട്ടിൽ പൊലീസ് പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here