
ഒറ്റപ്പെട്ട ചില സംഭവങ്ങളെ മുൻനിർത്തി ആരോഗ്യ മേഖലയെ ഇകഴ്ത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരവും ആത്മഹത്യാപരവുമാണെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് തന്നെ മികച്ച നിലയിലുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നടത്തുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് അടിയന്തര പ്രമേയ നോട്ടീസിന്മേൽ മറുപടിയായാണ് ഈക്കാര്യം വ്യക്തമാക്കിയത്.
‘ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനുള്ളതാണ് നോട്ടീസ്. കേന്ദ്രസർക്കാർ കേരളത്തെ ഒരുകാലത്തും ഇല്ലാത്ത തരത്തിൽ വിഭവങ്ങൾ നൽകാതെ വരിഞ്ഞു മുറുക്കിയ സാഹചര്യത്തിലും ആരോഗ്യ മേഖലയ്ക്ക് സർക്കാർ നൽകിയ പരിഗണന വലുതാണ്. അതാണ് ആരോഗ്യകേന്ദ്രങ്ങളുടെ മാറ്റത്തിൽ കാണുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു.
Also read: ‘പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും’: മുഖ്യമന്ത്രി
പ്രതിപക്ഷം നോട്ടീസിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപ് നടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ എവിടെയും മരുന്ന് ക്ഷാമം ഇല്ല. ഡബ്ല്യൂ എച്ച് ഒ പഠനത്തിൽ 30 ലക്ഷം പേർ ചികിത്സാ പിഴവിൽ ലോകത്ത് മരണപ്പെടുന്നു. എന്നാൽ .2 ശതമാനത്തിലും താഴെയാണ് കേരളത്തിലെ മരണ നിരക്ക്’ – മന്ത്രി എം ബി രാജേഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

