
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ ഐടി ജീവനക്കാരൻ കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു. കുമടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് മരിച്ചത്. നാൽപ്പത്തിമൂന്നു വയസായിരുന്നു. അടുത്തിടെയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം കൃഷി ചെയ്യാൻ തീരുമാനിക്കുന്നതും സഹപ്രവർത്തകനൊപ്പം ചേർന്ന് കൃഷി ആരംഭിച്ചതും. ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
തന്റെ കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാൻ റോഷൻ ഭാര്യക്കും മകനും ഒപ്പം എത്തിയത്. ഇതിനിടെ മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിൽ ആണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾക്ക് മിന്നലേറ്റ് പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഷന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

