പൊതുജന അഭിപ്രായത്തിന് കടിഞ്ഞാൺ ? സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ കേന്ദ്രം, ഐ ടി നിയമങ്ങളിൽ ഭേദഗതി വരുത്താൻ ഒരുങ്ങുന്നു

IT ACT

സമൂഹമാധ്യമങ്ങളിലെ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കത്തിന്മേൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം. നിലവിലുള്ള 2021 ലെ ഐടി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഓൺലൈൻ വാർത്താ അധിഷ്ഠിത ഉള്ളടക്കങ്ങളെ നിരീക്ഷണത്തിലാക്കാനാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. ഇൻഫ്ലുവൻസർമാർ മുതൽ സാധാരണ ഉപഭോക്താക്കൾ വരെ പങ്കുവെക്കുന്ന വിവരങ്ങൾ ഇനി മുതൽ സർക്കാർ സെൻസറിങ്ങിന് വിധേയമാകും.

സമൂഹമാധ്യമങ്ങളെ വരുതിയിലാക്കി പൊതുജന അഭിപ്രായത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ പുതിയ ഐടി നിയമ ഭേദഗതിയിലൂടെ നടത്താൻ ഒരുങ്ങുന്നത് . പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഓൺലൈൻ ഇടങ്ങളിലെ വാർത്താ ഉള്ളടക്കങ്ങൾ പൂർണ്ണമായും ഐടി നിയമങ്ങളുടെ പരിധിയിലാകും. അംഗീകൃത വാർത്താ സ്ഥാപനങ്ങൾക്ക് നിലവിലുള്ള കർശന നിർദ്ദേശങ്ങൾ ഇനി മുതൽ ഇൻഫ്ലുവൻസർമാർക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ഒരുപോലെ ബാധകമാകും.

ALSO READ: കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി

സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഏത് വിവരവും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമായി മാറും. നിയമവിരുദ്ധമെന്നോ തെറ്റായതെന്നോ ചൂണ്ടിക്കാട്ടി ഏത് തരം കണ്ടന്റുകളും നേരിട്ട് ബ്ലോക്ക് ചെയ്യാനുള്ള അധികാരം ഈ ഭേദഗതിയിലൂടെ കേന്ദ്രത്തിന് ലഭിക്കും. സ്വതന്ത്രമായി അഭിപ്രായങ്ങളും വാർത്ത അധിഷ്ടിത കണ്ടന്റുകളും പങ്കുവെക്കാൻ സാധാരണക്കാർ ഉപയോഗിച്ചു പോരുന്ന വിശാലമായ സാധ്യതയ്ക്ക് മുകളിൽ കേന്ദ്രം ലക്ഷ്മണ രേഖ വരയ്ക്കും. കരട് ഭേദഗതിയിന്മേൽ 2026 ഏപ്രിൽ 14 വരെ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News