മൂന്നാം തവണയും ലോകകപ്പ് മിസ് ആകുമോ? നിർണായക പോരാട്ടത്തിന് ഒരുങ്ങി ഇറ്റലി!

soccer

നാല് തവണ ഫുട്ബോൾ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള അസൂറിപ്പട ലോകകപ്പ് യോഗ്യതക്കായുള്ള നിർണായക പോരാട്ടത്തിൽ നാളെ രാവിലെ വടക്കൻ അയർലണ്ടിനെ നേരിടും. യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലായ ഈ മത്സരം ജയിച്ചില്ലെങ്കിൽ തുടർച്ചയായമൂന്നാം ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടാനാകാതെ പുറത്തകേണ്ടി വരും. 16 ടീമുകൾ ആണ് ബാക്കിയുള്ള നാല് ലോകകപ്പ് സീറ്റുകൾക്കായി പ്ലേ ഓഫീൽ മത്സരിക്കുന്നത്. മത്സരം വെള്ളിയാഴ്ച പുലർച്ചെ 1:15 ന് ഇറ്റലിയിലെ ബെർഗാമോയിലുള്ള ഗെവിസ് സ്റ്റേഡിയത്തിൽ നടക്കും.

ഈ മത്സരത്തിൽ ജയിക്കുന്ന ടീം അടുത്ത ആഴ്ച നടക്കുന്ന ഫൈനലിൽ വെയിൽസ് അല്ലെങ്കിൽ ബോസ്നിയ-ഹെർസഗോവിന ടീമിനെ നേരിടും. ആ മത്സരത്തിലെ വിജയികളാണ് 2026 ലോകകപ്പിലേക്ക് യോഗ്യത നേടുക.മേല്പറഞ്ഞ ടീമുകളെ കൂടാതെ തുർക്കി, റൊമാനിയ, സ്ലൊവാക്യ , കൊസോവോ, ഡെന്മാർക്, വടക്കൻ മാസിഡോണിയ, ചെക്ക് റിപ്പബ്ലിക്, അയർലണ്ട്, ഉക്രെയ്ൻ, സ്വീഡൻ, പോളണ്ട്, അൽബേനിയ എന്നീ ടീമുകളും പ്ലേ ഓഫ് പോരാട്ടങ്ങളുടെ ഭാഗമാകും.

Also read: രോഹിത്തും കോഹ്ലിയും തിരുവനന്തപുരത്ത്! ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പോരാട്ടത്തിന് വേദിയാവാൻ കാര്യവട്ടം

ഇറ്റലിക്ക് ഇത് വിജയമോ പരാജയമോ മാത്രമല്ല, അവരുടെ അന്താരാഷ്ട്ര ഫുട്ബോൾ ഭാവിയെ നിർണയിക്കുന്ന ഒരു നിർണായക പരീക്ഷണമായാണ് വിലയിരുത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനാലാണ് ഇറ്റലി പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. അതേസമയം, നോർത്ത് അയർലണ്ട് വലിയ അട്ടിമറി സൃഷ്ടിക്കാംഎന്നുള്ള ആത്മവിശ്വാസത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News