ഐ.ടി.ഐ പ്രവേശനം; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ചാക്ക ഗവ. ഐ.ടി.ഐ ഉൾപ്പെടെ കേരളത്തിലെ വിവിധ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. അപേക്ഷ ഫീസ് 100 രൂപ എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471 2502612.

Also read: 21 നും 30 ഇടയിൽ പ്രായമുള്ള ബിരുദധാരികളാണോ നിങ്ങൾ ? കാത്തിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2900 ഓഫീസർ ഒഴിവുകള്‍

ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ നിയമനം

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News