പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് വിദ്യാർഥിയെ കാണാതാവുന്നത്. ആധാർ കാ‌‌‌ർഡെടുക്കാൻ വീട്ടിൽ പോയപ്പോഴാണ് വിദ്യാർത്ഥിയെ കാണാതായത്. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.

Also read – മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് കൈത്താങ്ങ് : സർക്കാറിന്റെ ടൗൺഷിപ്പ് നിർമ്മാണത്തിന് 80 ലക്ഷം രൂപ നൽകി കെയർ ഫോർ മുംബൈ

രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് ഉണ്ടായിരുന്നു. ചില രേഖകൾ എടുക്കുവാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary – A complaint has been filed that an ITI student has gone missing from Parambikulam. The student went missing two days ago. The missing person is Ashwin from Parambikulam Earth Dam Unnati. Parambikulam police have started an investigation into the incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News