മിക്കി മൗസ് സംസാരിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് 94 വർഷം

അനിമേഷൻ കാർട്ടൂൺ ചരിത്രം തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മിക്കി മൗസ് .1928 ഇൽ മിക്കി മൗസ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോൾ വാൾഡ് ഡിസ്നി പോലും താൻ സൃഷ്‌ടിച്ച ഈ ചെറിയ എലി ഇത്രത്തോളം സ്വീകരിക്കപെടും എന്ന് ചിന്തിച്ചു കാണില്ല . ഡിസ്നി എന്ന കമ്പനിയെ വളർത്തുനതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ച ഒരു കഥാപാത്രം തന്നെ ആയിരുന്നു മിക്കി മൗസ്.

1927 ഇൽ ഓസ്വാൾഡ് എന്ന മുയലിനെ വച്ച് മുഴുനീള അനിമേഷൻ ചലച്ചിത്രങ്ങൾ ഡിസ്നി തുടങ്ങുകയുണ്ടായി. പിന്നീട് 1928ൽ ഈ കഥാപാത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തി മിക്കി മൗസ് എന്ന കഥാപാത്രത്തെ നിർമ്മിച്ചു. തുടക്കത്തിൽ മോർട്ടിമാർ മൗസ് എന്ന് പേര് നൽകിയ ഡിസ്നി പിന്നീട് തന്റെ ഭാര്യയുടെ നിരന്തരം ആയ വാശി കാരണം മിക്കി മൗസ് എന്ന പുതിയ പേര് തെരഞ്ഞെടുക്കുകയായിരുന്നു.1929 മെയ് 23 ന് ‘ദി കാർണിവൽ കിഡ്’ എന്ന ഫിലിമിൽ ആണ് മിക്കി മൗസ് ആദ്യം ആയി സംസാരിച്ചു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് .

തുടക്കകാലങ്ങളിൽ ഇവർക്സ് ആയിരുന്നു മിക്കിയെ വരച്ചുകൊണ്ടിരുന്നത്, പിന്നീട് വാൾട്ട് ഡിസ്നി മിക്കിയെ സ്വയം വരയ്ക്കാൻ തുടങ്ങി. ഡിസ്നി തന്നെ ആയിരുന്നു മിക്കിക്ക് ശബ്ദം നൽകിയിരുന്നത്. തന്റെ കൂട്ടുകാരോടൊപ്പം മിക്കി മൗസ് കാണിച്ച കുസൃതിത്തരങ്ങൾ ഒക്കെ കുട്ടികളെയും മുതിർന്നവരേയും ഒരേ പോലെ ചിരിപ്പിക്കുകയാണ് ഉണ്ടായത്. 1950കൾ എത്തിയ പോൾ മിക്കിയുടെ പേരിൽ തീംപാർക്കും , പത്രങ്ങളിൽ കാർട്ടൂണുകളും വന്നു തുടങ്ങി. മിക്കിയുടെ പ്രധാന സവിശേഷത അതിന്റെ രണ്ടു ചെവികൾ തന്നെ ആയിരുന്നു. ഇന്നും മിക്കിയുടെ ആ രണ്ടു ചെവികൾ ലോകമെമ്പാടും ഉള്ള പ്രേക്ഷകർക്ക് ഒരു വികാരം തന്നെ ആണ്. മിക്കി മൗസ് സൃഷ്ടിക്കപ്പെട്ടു ഒരു നൂറ്റാണ്ടിനോടടുക്കുമ്പോഴും മിക്കി മൗസ് എന്ന കഥാപാത്രം പ്രേക്ഷക മനസുകളിൽ ഇന്നും പഴയ പ്രതാപത്തോടെ തന്നെ നിലനിൽക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like