തീവ്ര ഹിന്ദുത്വവാദിയെ മുസ്ലിം ലീഗ് സ്റ്റാന്‍ഡിങ് കൗണ്‍സലാക്കിയത് പഞ്ചായത്തിൽ ചർച്ച ചെയ്യാതെ; ചുമതലപ്പെടുത്തിയത് രഹസ്യമായി

adv-krishna-raj-muslim-league-nilambur

തീവ്ര ഹിന്ദുത്വവാദിയായ അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സലാക്കിയത് വഴിക്കടവ് പഞ്ചായത്തില്‍ ചര്‍ച്ച ചെയ്യാതെ യു ഡി എഫ് എടുത്ത തീരുമാനം. മുസ്ലിം ലീഗ് വഴിക്കടവ് ട്രഷറര്‍ വള്ളുവക്കാടന്‍ ഉസ്മാന്റെ അനധികൃത കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതില്‍ കേസുണ്ടായിരുന്നത്. നിലവിലെ അഭിഭാഷകനെ മാറ്റാന്‍ ഭരണ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നു.

എന്നാല്‍, കൃഷ്ണരാജിനെ ചുമതലപ്പെടുത്തിയത് രഹസ്യമായാണ്. കോൺഗ്രസ് അംഗങ്ങൾ പോലും ഇതറിഞ്ഞില്ലെന്നും ആരോപണമുണ്ട്. പിന്നില്‍ മുസ്ലിം ലീഗിന്റെ ഗൂഢാലോചനയെന്നും പഞ്ചായത്തിലെ പ്രതിപക്ഷം പറഞ്ഞു.

Read Also: ‘തീവ്ര ഹിന്ദുത്വവാദിയെ സ്റ്റാന്‍ഡിങ് കൗണ്‍സലാക്കിയ ലീഗ് നടപടി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി’; ദുരൂഹമെന്നും വഴിക്കടവ് പഞ്ചായത്തിലെ ഇടതുമുന്നണി

അതേസമയം, ഈ നടപടി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയെന്ന് വഴിക്കടവ് പഞ്ചായത്തിലെ ഇടതുമുന്നണി ചൂണ്ടിക്കാട്ടി. പഞ്ചായത്തില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയ നടപടി ദുരൂഹമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബ്ദുള്‍ കരീം പറഞ്ഞു. അഭിഭാഷകന്‍ പതിവായി ഹാജരാകാതിരുന്നതോടെയാണ് പഞ്ചായത്ത് ഭരണസമിതി പുതിയയാളെ നിയമിക്കാന്‍ തീരുമാനിച്ചത്. വഖഫ് നിയമഭേദഗതിയില്‍ ലീഗ് ഹര്‍ജിയെ ചോദ്യം ചെയ്ത കാസക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News