ഐവിന്‍ കൊലക്കേസില്‍ സി ഐ എസ് എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

ivin-murder-cisf

നെടുമ്പാശ്ശേരി ഐവിന്‍ കൊലക്കേസില്‍ സി ഐ എസ് എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. കൊലപാതക ശേഷം കേസിലെ രണ്ടാം പ്രതി മോഹന്‍ കുമാര്‍ ഡ്യൂട്ടിയില്‍ കയറിയത് കമാൻഡന്റിന്റെ നിര്‍ദേശപ്രകാരമാണ്. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

സി ഐ എസ് എഫ് കമാൻഡന്റിന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ് ഐവിനെതിരെ ആക്രമണം ഉണ്ടായത്. കമാൻഡന്റിന്റെ വീട്ടില്‍ വെച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായാണ് നിഗമനം. കൊലപാതക ശേഷം കേസിലെ രണ്ടാം പ്രതി മോഹന്‍ കുമാര്‍ ഡ്യൂട്ടിയില്‍ കയറിയത് കമാൻഡന്റിന്റെ നിര്‍ദേശപ്രകാരമാണെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തിങ്കളാഴ്ച കമാന്‍ഡന്റിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

Read Also: കോഴിക്കോട്ടെ തീ നിയന്ത്രണവിധേയം; ആളപായമില്ല


കേസില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും. കേസിലെ എഫ്‌ ഐ ആറും പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകള്‍ സി ഐ എസ് എഫ് കമാന്‍ഡന്റ് ഡയറക്ടര്‍ ജനറലിന് കൈമാറി. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News