ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു, കല്ലെടുത്ത് എറിഞ്ഞു; അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

കാണികൾ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം. മലപ്പുറം അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ ആക്ഷേപം നടന്നെന്നാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം.

ALSO READ: ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസാക്കിയ യൂണിഫോം സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു എന്നാണ് താരം പറഞ്ഞത്. കൂടാതെ ചിലര്‍ കല്ലെടുത്ത് എറിഞ്ഞു. ഇത് ചോദിക്കാൻ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഹസൻ പറഞ്ഞത്. ഇതുകൊണ്ടു തന്നെ കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നൽകുമെന്നും ഹസൻ വ്യക്തമാക്കി.

കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു. കാണികള്‍ കൂട്ടം ചേർന്ന് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

ALSO READ: ഇലക്ടറല്‍ ബോണ്ട് കേസ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എസ്ബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News