എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി

എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏറെ നാളായി ആനക്കൊമ്പ് വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലയിങ് സ്‌ക്വാഡും ഫോറസറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍ മോഹന്‍ എന്നിവരും വാങ്ങാനായി എത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളുമാണ് പിടികൂടിയിലായത്.

also read; പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News