‘അയ്യര്‍ ഇന്‍ അറേബ്യ’ കേരളത്തില്‍ നിന്നും ജിസിസിയിലേക്ക്! റിലീസ് ഫെബ്രുവരി 9ന്

തിയേറ്ററുകളില്‍ ചിരിയുടെ വിസ്മയം തീര്‍ത്ത് പ്രേക്ഷക ഹൃദയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ച സിനിമയാണ് മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അയ്യര്‍ ഇന്‍ അറേബ്യ’. മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ വിഷയങ്ങള്‍ പശ്ചാത്തലമാക്കി ഫെബ്രുവരി 2ന് കേരളത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്ന അവസരത്തില്‍ ചിത്രത്തിന്റെ ജിസിസി റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ഫെബ്രുവരി 9 വെള്ളിയാഴ്ച ചിത്രം ജിസിസി റിലീസ് ചെയ്യും. ചിത്രം കണ്ടിറങ്ങിയവര്‍ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പ്രവാസി ബിസിനസ്മാന്‍ വിഘ്നേഷ് വിജയകുമാറാണ് നിര്‍മ്മാതാവ്.

ALSO READ:കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, പിന്നാലെ കീഴടങ്ങി

കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. ശ്രീനിവാസ് അയ്യറായ് മുകേഷ് വേഷമിട്ട ചിത്രത്തില്‍ ഝാന്‍സി റാണിയായ് ഉര്‍വശി എത്തി. രാഹുല്‍ എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ കൈകാര്യം ചെയ്തു. രാഹുലിന്റെ പ്രണയിനി സെഹ്റയെ ദുര്‍ഗ്ഗാ കൃഷ്ണയും അവതരിപ്പിച്ചു. മറ്റ് സുപ്രധാനമായ വേഷങ്ങള്‍ ഷൈന്‍ ടോം ചാക്കോയും ഡയാന ഹമീദും ഗംഭീരമാക്കി.

ALSO READ:‘തെലങ്കാനയിലും താരം മമ്മൂട്ടി തന്നെ’, തിയേറ്ററിൽ നിറഞ്ഞ കയ്യടികൾ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, ശബ്ദലേഖനം: ജിജുമോന്‍ ടി ബ്രൂസ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് കെ മധു, സ്റ്റില്‍സ്: നിദാദ്, ഡിസൈന്‍: യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ: എ എസ് ദിനേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News