‘അയ്യര്‍ ഇന്‍ അറേബ്യ’യിലൂടെ വിഘ്നേഷ് വിജയകുമാറിന്റെ വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സ് നിര്‍മാണ രംഗത്തേക്ക്

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറിന്റെ നിര്‍മാണത്തില്‍ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഗുരുവായൂരിലെ ഥാര്‍ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്നേഷ് വിജയകുമാര്‍. പ്രവാസി ബിസിനസ്മാന്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. റിയല്‍ എസ്റ്റേറ്റ്, റെന്റ് എ കാര്‍ തുടങ്ങിയവയുടെ ബിസിനസുകളാണ് വിഘ്നേഷ് യുഎഇയില്‍ നടത്തുന്നത്.

Also Read : പ്രസീത ചാലക്കുടിക്കെതിരായ സംഘപരിവാര്‍ ഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന ചിത്രവുമായ് എം എ നിഷാദ് പ്രേക്ഷകരിലേക്കെത്തുന്നത്. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായ് ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാല്‍പത്തിയഞ്ചോളം താരങ്ങളാണ് അണിനിരക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.

ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: ആനന്ദ് മധുസൂദനന്‍, ഗാനരചന: പ്രഭാ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോന്‍ ടി ബ്രൂസ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് കെ മധു, സ്റ്റില്‍സ്: നിദാദ്, ഡിസൈന്‍: യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ: എ എസ് ദിനേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News